സുൽത്താൻബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൈതൃക കെട്ടിടത്തിൽ ഇന്റർലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ച മുറ്റം നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ജംഷീർ അലി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ്, കൗൺസിലർമാരായ അസീസ് മാടാല, കെ സി യോഹന്നാൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി എ അബ്ദുൽ നാസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അമ്പിളി നാരായണൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക ബിജി വർഗീസ്, എസ്എംസി ചെയർമാൻ സുഭാഷ് ബാബു, പിടിഎ പ്രസിഡന്റ് ടി കെ ശ്രീജൻ, വൈസ് പ്രസിഡന്റ് വി എം സുധി തുടങ്ങിയവർ സംസാരിച്ചു.