മാനന്താവാടി:
യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജേക്കബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിേഷൻ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തിലൂടെ ലഹരി വിരുദ്ധ മാരത്തോൺ നടത്തപ്പെട്ടു.വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. ജെ ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ ചെയർപഴ്സൺ സി.കെ രത്നവല്ലി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ ഫ്ളാഗ് ഓഫ് ചെയ്തു.മേഖല പ്രസിഡൻ്റ് ഫാ.ബൈജു മനയത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.എൽദോ പനച്ചിയിൽ,ഭദ്രാസന സെക്രട്ടറി എൽദോസ് കെ. പി,മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്,ഫാ.ബേബി പൗലോസ്,ഫാ.ബാബു നീറ്റിങ്കര,ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ.വർഗീസ് താഴത്തെകുടി,ഫാ.അനൂപ് ചാത്തനാട്ടുകുടി,മുൻസിപ്പാലിറ്റി കൗൺസിലർ സിനി ബാബു,സഭാ മാനേജിങ് കമ്മറ്റി അംഗം ഷിനോജ് കോപ്പുഴ,വിനു വാണാക്കുടി,വനിതാ സമാജം ഭദ്രാസന സെക്രട്ടറി അന്നമ്മ,റോഡ് സേഫ്റ്റി ആൻഡ് ആന്റി ഡ്രഗ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ, ഭദ്രാസന അൽമായ വൈസ് പ്രസിഡന്റ് ബിനോയ് കണ്ടത്തിൽ,ഭദ്രാസന ജോയിൻ സെക്രട്ടറി ജിൻസി ബെന്നി,മേഖല ജോയിൻ സെക്രട്ടറി മഞ്ജു കടിയംകുന്നേൽ,ഭദ്രാസന കൗൺസിൽ മെമ്പർ ധന്യ,മീനങ്ങാടി മേഖല സെക്രട്ടറി മനു അറിമുള എന്നിവർ സംസാരിച്ചു .യൂത്ത് അസോസിയേഷൻ്റെ മാനന്തവാടി മേഖലയിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടി മാനന്തവാടി നഗരം ചുറ്റി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ അവസാനിച്ചു തുടർന്ന് സിഗ്നേച്ചർ ക്യാമ്പ് നടത്തപ്പെട്ടു.പങ്കെടുത്ത പ്രവർത്തകരെ മെഡൽ നൽകി ആദരിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍