കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി. തോൽപ്പെട്ടിയിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും നടത്തിയ പരിശോധനയിൽ 19.9 ഗ്രാം ഹാഷിഷുമായി കർണാടക ബാംഗ്ലൂർ സ്വദേശിയായ ദൃദ്വിൻ ജി മസകൽ (32), കല്പറ്റയിൽ 0.11 ഗ്രാം എം ഡി. എം എ യുമായി മേപ്പാടി മാങ്കുന്ന് പുളിയകുത്ത് വീട്ടിൽ പി.ഷാഹിൽ (31), മുത്തങ്ങ ചെക്ക് പോസ്റ്റിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി വിമല നഗർ പുത്തൻപുരക്കൽ വീട്ടിൽ തങ്കച്ചൻ ഔസേപ്പ് (62) എന്നിവരാണ് പിടിയിലായത്.
ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്തും വിൽപ്പനയും കൂടാൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. ലഹരിക്കടത്തോ, വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കേണ്ട നമ്പറുകൾ
യോദ്ധാവ് :9995966666
ഡി.വൈ.എസ്.പി നർകോട്ടിക് സെൽ: 9497990129