ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരുന്നിനൊപ്പം കാപ്പി കുടിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
വിദഗ്ദര്‍ പറയുന്നതനുസരിച്ച് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ചില മരുന്നുകളില്‍ വലിയ സ്വാധീനം ചെലുത്തിയേക്കാം. കാപ്പി ചില മരുന്നുകളുമായി ചേര്‍ന്നാല്‍ അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാര്‍ശ്വഫലങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്‌തേക്കാം.
പനിക്കുള്ള ഒടിസി മരുന്നുകൾ
കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകളാണ് ഒടിസി മരുന്നുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം വേദന, ചുമ, ജലദോഷം, വയറിളക്കം, മലബന്ധം, മുഖക്കുരു തുടങ്ങിയ സാധാരണ രോഗങ്ങൾക്കും അവയുടെ ലക്ഷണങ്ങൾക്കും ചികിത്സിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. കഫീനിന്റെ പ്രത്യേക ഗുണങ്ങളിലൊന്നായ സ്യൂഡോഎഫെഡ്രിന്‍ പോലുള്ളവ ഹൃദയമിടിപ്പ്, വിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയെ വേഗത്തിലാക്കുകയും ചെയ്യും. മരുന്നുകളോടൊപ്പം കാപ്പി കുടിക്കുമ്പോള്‍ ഈ ഫലങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ, ചില മരുന്നുകളിൽ കഫീന്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു