വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ പ്രതിനിധികൾ എം.എൽ.എയെ ധരിപ്പിച്ചു. ഡബ്യു ടി. ഒ പ്രതിനിധികളായ സുനിൽ തോംസൺ, വാഞ്ചീശ്വരൻ ഗൈഡ്സ് അസോസിയേഷൻ പ്രതിനിധി സുബൈർ ഇളകുളം, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രതിനിധികളായ പ്രവീൺരാജ് , സജീഷ് കുമാർ വയനാട് ഇക്കോ – ടൂറിസം പ്രതിനിധി സായൂജ് എന്നിവർ പങ്കെടുത്തു.

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വില കുറച്ചു.
ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ