വരദൂർ :വയനാട് ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വരദൂർ പാടശേഖരത്തിൽ രണ്ടേക്കർ നെൽകൃഷിക്ക് തുടക്കമായി. .ജില്ലയിലെ 54 യൂണിറ്റുകളിൽ നിന്നും രണ്ടു വീതം വൊളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ പ്രോഗ്രാം ഓഫീസർമാർ , ക്ലസ്റ്റർ കൺവീനർമാർ എന്നിവരും ഈ പരിപാടിയിൽ പങ്കാളികളായി. വിദ്യാർഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുക ,പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സരിത മണികണ്ഠൻ,ജെസ്സി ലെസ്ലി ,ജില്ലാ കൺവീനർ ശ്യാൽ കെ എസ്, ക്ലസ്റ്റർ കൺവീനർമാരായ സുദർശൻ കെ ഡി, രവീന്ദ്രൻ കെ, രജീഷ് എ വി, പയ്യമ്പള്ളി സെൻ്റ് കാതറിൻസ് സ്കൂൾ പ്രിൻസിപ്പൽ ബിനൊ ടി അലക്സ്, പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് എസ്. ആർ ,എൻഎസ്എസ് ലീഡർ അനീറ്റ സൂസൻ സണ്ണി എന്നിവർ സംസാരിച്ചു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്