പവന് വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണ വിലയില്‍ അര ശതമാനത്തിലധികം വര്‍ധനവുണ്ടായി.
വെള്ളി വിലയും ഇന്ന് വന്‍ കുതിപ്പിലാണ്. കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 208 രൂപയായി. സര്‍വകാല റെക്കോഡാണിത്. എം.സി.എക്‌സില്‍ വെള്ളി വില 4 ശതമാനത്തോളം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി വിലകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം.
നവംബറിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതോടെ, സമ്ബദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍. ഇത് സ്വര്‍ണ്ണത്തിനും വെള്ളിക്കും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി. ആഗോള സാമ്ബത്തിക ഘടകങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമായി തുടരുന്നതിനാല്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.








