പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി
ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്‌കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും അധ്യാപകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തു കയായിരുന്നു. വീടിന് ആവശ്യമായ സ്ഥലം സംഭാവന നൽകിയത് മുണ്ടക്കുറ്റി കല്ലാച്ചി സൂപ്പിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ്. പ്രസ്‌തുത സ്ഥത്ത് ആയി രത്തി ഇരുപത് സ്ക്വയർ ഫീറ്റ് വിസ്‌താരമുള്ള വീടാണ് പണി പൂർത്തീകരിച്ചത്. വീടിന്റെ താക്കോൽ കൈമാറ്റം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർ വ്വഹിക്കും. ഡബ്ല്യു.എം.ഒ. പ്രസിഡൻ്റ് പി.പി. അബ്ദുൽ ഖാദർ അധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സന്ദേശം നൽകും.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്
പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ







