കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു. പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടുമാരായ കെ.സുഗതൻ, പി.വി.സഹദേവൻ, വി.വി.ബേബി, സെക്രട്ടറിമാരായ എ.നൗഷാദ്, രഞ്ജിത്ത് വി, രതീഷ് കുമാർ എ.ആർ, റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ, അഗ്രിക്കൾചറൽ ഡെവലപ്പ്മെന്റ് ഓഫിസർ ജാൻസി മെർലിൻ ജോൺസൺ എന്നിവർ സംബന്ധിച്ചു.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്
പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ







