വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 65 വിദ്യാര്‍ത്ഥിനികളെയും അഞ്ച് ജീവനക്കാരെയും ഡിസംബര്‍ 27 മുതല്‍ 30 വരെ കണ്ണൂര്‍ നടക്കുന്ന സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുക്കുന്നതിനും തിരിച്ച് എം.ആര്‍.എസിലും എത്തിക്കുന്നതിന് അംഗീകൃത ബസ്/ട്രാവല്‍ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22 വൈകിട്ട് മൂന്നിനകം സീനിയര്‍ സൂപ്രണ്ട്, കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പി.ഒ, 673124 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 284818
✨✨✨✨✨✨✨✨
നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് കണ്ണൂരിലേക്കും തിരികെ സ്‌ക്കൂളിലും എത്തിക്കുന്നതിന് 49 സീറ്റുള്ള നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍/ ഏജന്‍സികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22 ഉച്ചയ്ക്ക് രണ്ടിനകം നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ ലഭ്യമാകണം. ഫോണ്‍- 9447849320

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.