വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ പ്രതിനിധികൾ എം.എൽ.എയെ ധരിപ്പിച്ചു. ഡബ്യു ടി. ഒ പ്രതിനിധികളായ സുനിൽ തോംസൺ, വാഞ്ചീശ്വരൻ ഗൈഡ്സ് അസോസിയേഷൻ പ്രതിനിധി സുബൈർ ഇളകുളം, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രതിനിധികളായ പ്രവീൺരാജ് , സജീഷ് കുമാർ വയനാട് ഇക്കോ – ടൂറിസം പ്രതിനിധി സായൂജ് എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക്
പവന്‍ വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍







