കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ
മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്ന നെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ചിന്നൻ്റെ വാരിയെല്ലുകളും, ഷോൾഡറും പൊട്ടിയിട്ടുണ്ട്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം