ഓരോ ദിവസവും പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ റീല്‍സിനായി പിക്ചര്‍ ഇന്‍ പിക്ചര്‍(PiP) ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി ഉപയോക്താക്കള്‍ക്ക് റീല്‍സ് കാണുന്നതിനായി സാധിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇന്‍സ്റ്റഗ്രാം സെറ്റിങ്‌സില്‍ കയറി പിഐപി മോഡ് ഉപയോക്താക്കള്‍ക്ക് തന്നെ സെറ്റ് ചെയ്യാനായി സാധിക്കും.
നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമായി തുടങ്ങിയിട്ടുള്ളൂ. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തും.
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഫീച്ചറാണ് ഇത്. എതിരാളികളായ യുട്യൂബിനും ടിക്‌ടോക്കിനും നേരത്തേ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കളുടെ ഇടപെടല്‍ മെച്ചപ്പെടുത്തി വീഡിയോ വാച്ച് ടൈം വര്‍ധിപ്പിക്കുന്നതിനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ വീഡിയോയ്ക്ക് കൂടുതല്‍ റീച്ച് ലഭിക്കും.