കല്‍പ്പറ്റ: കോട്ടവയല്‍ അനശ്വര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി. ‘ഓണാവേശം’ എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നാടൊന്നടങ്കം അണിനിരന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വെവ്വേറെ കലാപരിപാടികളാണ് അണിയിച്ചൊരുക്കിയത്. പ്രദേശിക വടംവലി മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. കണ്ണിനു കുളിരേകുന്ന ആകാശവിസ്മയത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിക്ക് ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് ആന്‍സന്‍ ജോസഫ്, സെക്രട്ടറി ജോബിന്‍ , പ്രോഗ്രാം കണ്‍വീനര്‍ റഷീദ് കളത്തില്‍, ജി.പ്രവീണ്‍, അന്‍സാര്‍, വിഷ്ണു, ഗോകുല്‍ദാസ് കോട്ടയില്‍, പി.എസ് രവീന്ദ്രന്‍, സുമേഷ് കാളങ്ങാടന്‍, വി.കെ ചന്ദ്രന്‍, എസ്.സതീശന്‍, അഭിഷേക്, ബിജോ, ടി.എല്‍ അനീഷ്, ടി.പി അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.