സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നീ മത്സരങ്ങളും ബിരുദ വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണവുമാണ് നടത്തുന്നത്.
താത്പര്യമുള്ളവർ സെപ്റ്റംബർ 22നകം അപേക്ഷ നൽകണം. www.keralabiodiversity.org എന്ന വെബ്സൈറ്റിൽ അപേക്ഷാഫോമും മാർഗനിർദേശങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: പി.ആർ ശ്രീരാജ്, ജില്ലാ കോർഡിനേറ്റർ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, ഫോൺ – 9656863232, ഇ-മെയിൽ wyddcksbb@gmail.com