പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോറയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







