കണിയാമ്പറ്റ:
ഒക്ടോബർ 6,7,8 തീയതികളിലായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സബ്ജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേ ള എന്നീ മേഖലകളിൽ 2500 ൽ അധികം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മേള കണിയാമ്പറ്റയുടെ ഉത്സവമായി മാറും . കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞായിഷ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷനായ ചടങ്ങിൽ വൈത്തിരി എജുക്കേഷൻ ഓഫീസർ ബാബു ടി മേളയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോ.മനോജ് കുമാർ ടി ചർച്ചകൾക്ക് നേതൃത്വം നൽകി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ കാട്ടി, കമ്പളക്കാട് സബ് ഇൻസ്പെക്ടർ രാജു വി എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
പ്രിയങ്ക ഗാന്ധി എംപി, ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണകുമാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ
, പനമരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ നിത്യ ബിജു കുമാർ , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജഷീർ പള്ളിവയൽ
എന്നിവർ രക്ഷാധികാരികളായും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി രജിത
ചെയർപേഴ്സൺ ആയും, വൈത്തിരി എ ഇ ഒ ബാബു ടി ട്രഷറർ ആയും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചെയർമാന്മാർ ആയും, അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാർ ആയും, അധ്യാപക,ർ പിടിഎ, എസ് എം സി ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായും 101 അംഗ സ്വാഗതസംഘത്തെ മേളയുടെ വിജയത്തിനായി തിരഞ്ഞെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അജേഷ് പി ആർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ് നന്ദിയും രേഖപ്പെടുത്തി. വിവിധ ക്ലബ് കൺവീനർമാർ ബിഎഡ് കോളേജ് അധ്യാപക പ്രതിനിധികൾ, വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപക സംഘടനാ പ്രതിനിധികൾ പിടിഎ, മദർ പിടിഎ അംഗങ്ങൾ, പ്രദേശവാസികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വിദ്യപുരം റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.