ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി

സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യവും കാര്യക്ഷമവുമായ നിയമസേവനം നൽകുന്നതിനും സാമ്പത്തികമോ മറ്റ് പരാധീനതകളോ കാരണം ആര്‍ക്കും നീതി നേടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ക്ലിനിക്കിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗജന്യ നിയമസഹായവും നിയമപരിരക്ഷയും സ്ഥാപനത്തിലൂടെ ലഭ്യമാക്കും. സമൂഹത്തിൽ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക, ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക, നിർധനര്‍ക്കും
പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും സേവനം നൽകുക എന്നിവയാണ് നിയമ സേവന ക്ലിനിക്കിന്റെ ലക്ഷ്യം.

കൽപ്പറ്റ ജില്ലാ നിയമ സേവന അതോറിറ്റിയുടെയും മാനന്തവാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ ഉച്ച രണ്ട് മുതൽ 3.30 വരെ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നിയമ സേവന ക്ലിനിക്ക് പ്രവർത്തിക്കും. സൗജന്യ നിയമ സഹായം, സൗജന്യ നിയമോപദേശം, നിയമ ബോധവൽക്കരണ പരിപാടികൾ, ലോക് അദാലത്തുകൾ, ഗ്രാമീണ നിയമസേവന കേന്ദ്രങ്ങൾ എന്നീ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും.

പ്രത്യേക കോടതി ജില്ലാ ജഡ്ജിയും മാനന്തവാടി അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയുമായ
ടി ബിജു അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്‌നവല്ലി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എൻ കെ വർഗീസ്, മാനന്തവാടി നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, സബ് ജഡ്ജി സീനിയർ ഡിവിഷൻ അനീഷ് ചാക്കോ എന്നിവർ സംസാരിച്ചു.

നിയമസേവനങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെടുക:
കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എറണാകുളം, ഫോൺ: 0484 2396717,
കൽപ്പറ്റ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി, ഫോൺ: 9497792588,
വൈത്തിരി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി – 8281010262,
ബത്തേരി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി – 8304882641,
മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി – 08281668101.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.