കൂടുതൽ സ്മാർട്ടാവാൻ സ്മാർട്ട് ഫീച്ചറുകളുമായി വരാനൊരുങ്ങി ഗൂഗിള്‍ മാപ്. നിലവിലെ രൂപത്തേക്കാള്‍ വൃത്തിയുള്ളതായി തോന്നുന്ന ഒരു പുതിയ പുതുക്കിയ രൂപമാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്സ് പരീക്ഷിക്കുന്നതെന്നാണ് റിപോര്‍ട്. അപ്‌ഡേഷൻ ഉടൻ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.
വര്‍ഷങ്ങളായി മാപ്സിന് ഒരു പ്രധാന യുഐ മാറ്റം ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ പരാതിക്കാരുടെ എണ്ണം കാര്യമായി വര്‍ദ്ധിക്കുന്നതു മനസ്സിലാക്കി പുതിയ യുഐ മാറ്റം ഇപ്പോള്‍ റൂട്ട് ഓപ്ഷന്‍ സ്‌ക്രീനില്‍ ടാര്‍ഗെറ്റ് ചെയ്യാനാണ് തീരുമാനം.റൂട്ട് സെലക്ഷന്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ടോപ് ബാറിനെ ഗൂഗിള്‍ മാപ്സ് ഉടന്‍ മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ യുഐ സ്പോട് അനുസരിച്ച്, പുതിയ റൂട്ട് സെലക്ഷന്‍ സ്‌ക്രീനിന് മുകളിലെ ബാറില്‍ സ്റ്റാര്‍ടിങ്, ലക്ഷ്യസ്ഥാന പോയിന്റുകള്‍ ഉണ്ടായിരിക്കും. അതേസമയം താഴെയുള്ള സ്‌ക്രീനില്‍ ഒരു കാര്‍, പൊതു ഗതാഗതം, നടത്തം, ക്യാബ്, ബൈക് എന്നിവ പോലുള്ള വ്യത്യസ്ത യാത്രാരീതികളും ഉള്‍ക്കൊള്ളിക്കും. എക്സ്ഡിഎ ഡവലപര്‍മാര്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇത്തരം ഡിസ്പ്ലേ കാണുന്നത്. ഇത് സ്‌ക്രോള്‍ ചെയ്യാവുന്ന പട്ടികയായി സ്ഥാപിച്ചിരിക്കുന്നു. വ്യത്യസ്ത യാത്രാരീതികള്‍ കാണിക്കുന്ന ഈ സംവിധാനം ഉപയോക്താക്കൾക്ക് കൂടുതൽ സുഗമമായി അനുഭവപ്പെടുന്നു.
മുമ്പത്തെപ്പോലെ, നിലവിലെ ലൊക്കേഷന് തൊട്ടടുത്തായി ഒരു ഓപ്ഷന്‍ ബടണ്‍ ഉണ്ട്, അവിടെ ഉപയോക്താക്കള്‍ക്ക് റൂട് ഓപ്ഷനുകള്‍ ലഭ്യമാക്കുകയും ഒരു സ്റ്റോപ് ചേര്‍ക്കാനും പുറപ്പെടല്‍ അല്ലെങ്കില്‍ എത്തിച്ചേരാനുള്ള സമയം സജ്ജീകരിക്കാനും കഴിയും. യാത്ര പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ഓര്‍മ്മപ്പെടുത്തലുകള്‍ പങ്കിടാനോ ഒരു ഓര്‍മ്മപ്പെടുത്തല്‍ സജ്ജമാക്കാനും ഇനി കഴിയും. ടോള്‍ അല്ലെങ്കില്‍ ഫെറികള്‍ അല്ലെങ്കില്‍ മോടോര്‍വേകള്‍ ഒഴിവാക്കി കൊണ്ടുള്ള റൂട്ട് ഓപ്ഷനുകളും പുതിയ ഗൂഗിളിൽ ഉള്ളടങ്ങും.
നാവിഗേറ്റുചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സ്ട്രീറ്റ് വ്യൂവിനായി സ്പ്ലിറ്റ് സ്‌ക്രീന്‍ യുഐ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്ന ഒരു പുതിയ യുഐയും മാപ്സ് പരീക്ഷിക്കുന്നുണ്ടെന്ന് റിപോര്‍ട് അവകാശപ്പെട്ടു. ഈ പുതിയ ഫീചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. എന്നാല്‍, സ്ട്രീറ്റ് വ്യൂ സപോര്‍ട് ഇല്ലാത്തതിനാല്‍ ഈ ഓപ്ഷന്‍ ഇന്ത്യയിൽ ലഭ്യമാകില്ല.