ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് ആടിനെ നൽകി.പരിപാടികളുടെ ഉദ്ഘാടനം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ജാൻസി ബെന്നി,ബബിത എന്നിവർ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







