കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ
കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല – തൊഴിൽ ശില്പശാല സംഘടിപ്പിച്ചു.
പ്രസ്തുത ശില്ലശാലയുടെ ഭാഗമായി കയർ ചവിട്ടി നിർമാണം, മെറ്റൽ എമ്പോസിങ്ങ് തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. 50 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലക്ക് നേതൃത്വം നൽകിയത് സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി ജിജി പോൾ, ശ്രീമതി പ്രിയ സി വി , ശ്രീമതി റോസമ്മ ചാക്കോ, ശ്രീമതി നിത്യ എം ആർ എന്നിവരാണ്. രണ്ടാം ഘട്ടത്തിൽ, പരിശീലനം നേടിയ വിദ്യാർഥികളിലൂടെ തുടർപ്രവർത്തനം നടപ്പിലാക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിവിധ നൈപുണീവികാസം സാധ്യമാകുന്നതോടൊപ്പം
സാഹചര്യങ്ങൾക്കനുകൂലമായി പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തിയെടുക്കാനും കഴിയുന്നു.

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം
കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്







