‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ തലവനായ പിച്ചൈ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങൾ ഇപ്പോഴും പിശകുകൾക്ക് സാധ്യതയുള്ളവയാണ് എന്നും ഉപയോക്താക്കൾ അവയെ വിവരങ്ങളുടെ ഒരു ഉറവിടം മാത്രമായി കണക്കാക്കണമെന്നും പറഞ്ഞു. ബിബിസിയോട് സംസാരിക്കവെയാണ് പിച്ചൈ ഈ കാര്യം പറഞ്ഞത്.എഐയെ മാത്രം ആശ്രയിക്കുന്നതിനുപകരം ശക്തമായ ഒരു വിവര സംവിധാനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദേഹം പറഞ്ഞു. അതുകൊണ്ടാണ് ആളുകൾ ഗൂഗിൾ സെർച്ചിംഗ് ഉപയോഗിക്കുന്നതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സുന്ദർ പിച്ചൈ അവകാശപ്പെട്ടു. അതേസമയം ക്രിയേറ്റീവായി എന്തെങ്കിലും എഴുതാൻ ആഗ്രഹിക്കുമ്പോൾ എഐ ടൂളുകൾ സഹായകരമാണെന്ന് സുന്ദർ പിച്ചൈ സമ്മതിച്ചു. പക്ഷേ അവ ശരിയായ ഉദ്ദേശ്യത്തിനായി ഉപയോഗിക്കണമെന്നും അവർ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നും ആളുകൾ മനസിലാക്കണമെന്നും അദേഹം ആവർത്തിച്ചു.

മെയ് മാസത്തിൽ, ഗൂഗിൾ അതിന്‍റെ സെർച്ച് എഞ്ചിനിൽ ഒരു എഐ മോഡ് ആരംഭിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് വിദഗ്ദ്ധ അനുഭവം നൽകുന്നതിന് ജെമിനി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നു. കൃത്യമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുവെന്നും പക്ഷേ ഇന്നത്തെ എഐ സാങ്കേതികവിദ്യയിൽ ഇപ്പോഴും ചില പിശകുകൾ ഉണ്ടെന്നും എന്ന് സുന്ദർ പിച്ചൈ പറഞ്ഞു. എഐയിലെ നിക്ഷേപങ്ങൾ വലിയ വാഗ്‌ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഒരു പരിധിവരെ യുക്തിരാഹിത്വം ഉണ്ടെന്നും അദേഹം പറഞ്ഞു. എഐ കുമിള പൊട്ടിത്തെറിക്കുന്നതിൽ നിന്ന് ഗൂഗിളിന് സ്വയം സംരക്ഷിക്കാൻ കഴിയുമോ എന്ന് ചോദ്യത്തിന് മറുപടിയായി ഒരു കമ്പനിയും അതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരല്ലെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.

അതേസമയം അടുത്ത രണ്ട് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളിലും ഗവേഷണത്തിലും 5 ബില്യൺ പൗണ്ട് നിക്ഷേപിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ, യുകെയിലും ഗൂഗിൾ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. യുകെയിൽ വളരെ പ്രധാനപ്പെട്ട രീതിയിൽ നിക്ഷേപം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പിച്ചൈ പറഞ്ഞു.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.