കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററായി കെ.പി. ജയചന്ദ്രന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്. നേരത്തേ കുടുംബശ്രീ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോവിഡ് കാലത്ത് ദുരന്തനിവാരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറായും പിന്നീട് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ്.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







