പുൽപള്ളി:വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും 3.5 കിലോമീറ്റർ വായു പരിധിയിൽ പരിസ്ഥിതി ദുർബല പ്രദശമായി പ്രഖ്യാപിച്ച കരട് വിഞ്ജാപനം പിൻവലിക്കണം എന്ന് കെസിവൈഎം മുള്ളൻകൊല്ലി മേഖല ആവിശ്യപെട്ടു. ഈ വിഞ്ജാപനം കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഇതിനായി മേഖലയുടെ നേതൃത്തത്തിൽ നാളെ പുൽപള്ളിയിൽ ഉപവാസ സമരം നടത്തുമെന്നും സമരത്തിന് വിവിധ രാഷ്ട്രീയ കാർഷിക യുവജന നേതാക്കൾ പങ്കെടുക്കുമെന്നും മേഖലാ പ്രസിഡന്റ് ഫെബിൻ ടോം അറിയിച്ചു. റവ. ഫാ സാന്റോ അമ്പലത്തറ, ജോസഫ് ഡിപ്പോയിൽ, ആൽബിൻ കൂട്ടുങ്കൽ , ലാലു ജോസ്, ഡായോണ ഏഴുമലിൽ, ആഗസ്റ്റിൻ മേമാട്ട്,ഡൈന ടോം, ജിസ്ന രാജു, സിസ്റ്റർ അഞ്ജലി എന്നിവർ പ്രസഗിച്ചു.

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ് വില 16 കോടി
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില