റൊട്ടിയുടെ മാവില്‍ കോവിഡ് പരത്താൻ ശ്രമിച്ച കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. മീററ്റ് സ്വദേശിയായ നൗഷദ് ആണ് അറസ്റ്റിലായത്.
വിവാഹച്ചടങ്ങിനിടയിൽ റൊട്ടിക്കായി കുഴച്ച് വെച്ച മാവിൽ നൗഷദ് തുപ്പുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.
ഹിന്ദു ജാഗ്രൺ മാർച്ച് മീററ്റ് ചീഫ് സച്ചിൻ സിറോണിയാണ് പരാതിപ്പെട്ടത്. കൊറോണ വ്യാപിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. അറപ്പുണ്ടാക്കുന്ന ഇത്തരം പ്രവർത്തി ചെയ്ത ഇയാളെ അറസ്റ്റ് ചെയ്യണം എന്ന് വീഡിയോ കണ്ട് ആളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.