തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം: സ്ക്വാഡുകൾ രൂപീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറായി എം.സി.സി സ്ക്വാഡ് രൂപീകരിച്ചു. ജില്ലാതല ചാര്‍ജ് ഓഫീസറായി ഹുസൂര്‍ ശിരസ്ദാര്‍ പി. പ്രദീപ്, അസിസ്റ്റന്റ് ചാര്‍ജ് ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെയും നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ലാ തല സ്ക്വാഡിൽ ഉണ്ടാകും.

നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്ക്വാഡ് ചാര്‍ജ് ഓഫീസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാഗേഷ്, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. സന്ദീപ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രണകുമാര്‍ എന്നിവരെയും നിയമിച്ചു. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ച ടീമില്‍ രണ്ട് അംഗങ്ങളെ വീതം ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിയമിക്കും. അതത് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

സി – വിജിൽ ആപ് മുഖേന ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും എം.സി.സി സ്ക്വാഡിനാണ്. ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂർണ്ണമായും വീഡിയോയിൽ പകർത്തും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ചെങ്ങലേരികുന്ന്, തരുവണ ടൗൺ ഭാഗങ്ങളിൽ നാളെ (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

മെലിഞ്ഞവർക്ക് പ്രമേഹം വരില്ലേ? പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം ഒഴിവാക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം. പഞ്ചസാര കഴിക്കുന്നത്

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.