വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് പിതാവിന്റെ സ്മരണാർത്ഥം അങ്കണവാടിക്ക് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. 20 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുക.
അമ്പലകുന്ന്, കോളിച്ചൽ 16, കുന്നത്ത് തോട്ടം പ്രദേശവാസികളുടെ എറെ നാളത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ഉഷ കുമാരി, എൽസി ജോർജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ ഒ ദേവസി, ഒ ജിനിഷ, മെമ്പർമാരായ ജ്യോതിഷ്, ജോഷി, വാർഡ് മെമ്പർ മേരിക്കുട്ടി മൈക്കിൾ, ഐസിഡിഎസ് സൂപ്പർവൈസർ ടിന്റു കുര്യൻ എന്നിവർ സംസാരിച്ചു.