മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി.കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിന്‍ മുഹമ്മദ്(20),തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ജോയല്‍ റോയ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറില്‍ നിന്നും 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.പ്രതികളെയും വാഹനവും തൊണ്ടിമുതലുകളും തുടര്‍ നടപടികള്‍ക്കായി ബത്തേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി ഹരിദാസന്‍,കെ.കെ അജയകുമാര്‍, സി.ഇ.ഒ സി.സുരേഷ്, അമല്‍ദേവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ