മീനങ്ങാടി:അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഡികെ വയനാട്,എൽദോ മാർ ബസേലിയോസ് കോളേജ് മീനങ്ങാടി,ജെസിഐ മീനങ്ങാടി എന്നിവർ സംയുക്തമായി വനിത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജെസിഐ മീനങ്ങാടി വനിതാ വിഭാഗം ചെയർ പേഴ്സൺ ദീപ സനോജ് അദ്ധ്യക്ഷയായി. പ്രൊഫസർ പ്രേംജി ഐസക് ഉദ്ഘാടനം നിർവഹിച്ചു. ബിഡികെ വയനാട് പ്രസിഡന്റ് രഞ്ജിത്ത് കുമാർ കെ.എ, മെഡിക്കൽ ഓഫീസർ ഡോ:ഷൈനി, ഡോ:ടോമി കെ.ഒ, ഫാ:അനിൽ കൊമരിക്കൽ, ഫാ:ബൈജു മനയത്ത്, ജസ്റ്റിൻ ജ്വാഷ്വാ, നീതു മോഹൻ എന്നിവർ സംസാരിച്ചു.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ