ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ് ചാറ്റ് ബോട്ട് ലോഞ്ച് ചെയ്തിരിക്കുകയാണ്. വാട്ട്‌സ്ആപ്പിലൂടെ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാന്‍ ഇതിലൂടെ കഴിയും.
പെട്ടെന്ന് ഒരു പരാതി ഉണ്ടായാല്‍, അത് എവിടെ അറിയിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് പുത്തന്‍ സംവിധാനം. നാളിതുവരെയായി സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യാത്രികരില്‍ ഭൂരിഭാഗവും തങ്ങളുടെ മോശം യാത്രാനുഭവത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നത്. ഇതിന് കാരണം തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 139 കുറിച്ചൊന്നും സാധാരണക്കാരായ പലര്‍ക്കും അറിവില്ലാ എന്നതാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഇന്ത്യയിലെ ഏകദേശം എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ റെയില്‍മദദ് യാത്രക്കാരില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പുതിയ ചാറ്റ് ബോട്ടിലൂടെ റിസര്‍വ്ഡ് കോച്ചിലെ മാത്രമല്ല, ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്കും പരാതികള്‍ അറിയിക്കാന്‍ കഴിയും.