ഡല്‍ഹി: കൊവിഡ് വാക്‌സിനെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഒരാള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്ന ചോദ്യവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിരുന്നു.
കോവിഡ് വാക്സിന്‍ സ്വീകര്‍ത്താവുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം സ്ത്രീയുടെ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നുവെന്ന് നിരവധി പേരാണ് ട്വിറ്ററിലും മറ്റും അഭിപ്രായപ്പെട്ടത്.
ആരോഗ്യ മന്ത്രാലയം ഇതിനെക്കുറിച്ച് ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, രണ്ടാമത്തെ ഡോസ് ലഭിച്ച ശേഷം പുരുഷന്മാരും സ്ത്രീകളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുSARS-CoV2 ഒരു പുതിയ വൈറസാണ്, ഇത് നിര്‍വീര്യമാക്കുന്നതിനായി വാക്സിന്‍ വികസിപ്പിച്ചെടുത്തു. എന്നിരുന്നാലും, വാക്സിനില്‍ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവ പുരുഷനെയും സ്ത്രീയെയും ബാധിക്കുമോ എന്നും പറയാനാകില്ല.
കുത്തിവയ്പ് നടത്തിയ വ്യക്തിക്ക് ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എല്ലായ്പ്പോഴും സാധ്യമല്ലായിരിക്കാം. ‘ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഡോ. ദീപക് വര്‍മ്മ പറഞ്ഞു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തില്‍, ‘പ്രതിരോധമാണ് ഏറ്റവും മികച്ച സുരക്ഷ’ എന്ന് ഡോക്ടര്‍ പറഞ്ഞു
രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം പുരുഷന്മാരും സ്ത്രീകളും കുറഞ്ഞത് 2 മുതല്‍ 3 ആഴ്ച വരെ കോണ്ടം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ലൈംഗികവേളയില്‍ ശരീരത്തിലെ സ്രവങ്ങള്‍ സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണിത്.
‘വാക്സിനുകള്‍ നമ്മെ എങ്ങനെ ബാധിക്കുമെന്നറിയില്ല, അതിനാല്‍ ഒരു കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ പ്രതിരോധമായിരിക്കും
വാക്‌സിനേഷന് അര്‍ഹരായ സ്ത്രീകള്‍ കുത്തിവയ്പ് നടത്തുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഉപദേശിച്ചത്.