സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ സെപ്റ്റംബർ 15 നകം ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോം ജില്ലാ യുവജനകേന്ദ്രത്തിലും www.ksywb.kerala.gov.in ലും ലഭ്യമാണ്. ഫോണ്‍: 04936 204700.

സൈനു വയനാട് കൂട്ടായ്മ വാർഷികാഘോഷം നടത്തി.
സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും പൊഴുതനയിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സൈനു വയനാട് അധ്യക്ഷതവഹിച്ചു. തുടർന്ന് വയനാട്ടിലെ കലാകാരന്മാരായ സൈനു വയനാട്, ലുക്മാൻ വയനാട്







