കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണ പുതുക്കി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും
മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപത പ്രസിഡൻറ് ശ്രീ നിഖിൽ ചൂടിയങ്കൽ ആഹ്വാനം ചെയ്തു.
സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുന്നത് ഈ രാജ്യത്തെ ഓരോ പൗരനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും നീതിയും അനുഭവിച്ചു ജീവിക്കാനാണ്. ആ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മൗനം പാലിക്കുന്നത് ധീരജവാന്മാരുടെ ത്യാഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അനുസ്മരണ പ്രസംഗത്തിൽ യുവജന പ്രതിനിധികൾ വ്യക്തമാക്കി.
കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, സെക്രട്ടറി ദിവ്യ പാട്ടശ്ശേരിയിൽ,രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ , ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്. എ. ബി. എസ്,രൂപത സിന്ഡിക്കേറ്റ് അംഗവും കൽപ്പറ്റ മേഖല ഡയറക്ടറുമായ ഫാ. വിനോയ് കളപ്പുരക്കൽ, കൽപ്പറ്റ മേഖല പ്രസിഡന്റ് ആൽബിൻ ഈരവേലിൽ രൂപത സിന്ഡിക്കേറ്റ് അംഗം അർപ്പിത എന്നിവർ സംസാരിച്ചു.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത
കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച







