സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-ഭാരതീയ-ഹോമിയോ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍, സേവനങ്ങള്‍, ആരോഗ്യ വര്‍ദ്ധക, രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ശീലമാറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചെയര്‍മാന്‍ നിര്‍വഹിച്ചു.
എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികളിലൂടെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഫലപ്രദമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഹെല്‍ത്തി കേരള ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി സഞ്ചരിക്കുന്ന ആരോഗ്യ വണ്ടി ജില്ലയിലെ ഉന്നതികള്‍ ഉള്‍പ്പടെ എല്ലാ കേന്ദ്രങ്ങളിലുമെത്തും.
കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ അധ്യക്ഷനായ യോഗത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ആരിഫ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ റബീബ, കൗണ്‍സിലര്‍ ഷാക്കിറ സൈതലവി, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരീഫ്, ദേശീയ ആരോഗ്യ ദൗത്യം ഓഫീസ് സെക്രട്ടറി ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു








