നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു,മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാലി,ഒ.വി.വിത്സൺ,അനീഷ് കെ. ജോസഫ് എന്നിവരെയും,ജവാന്മാരായ ചാമി ടി.കെ.,വർഗീസ് ചങ്ങനാമളം എന്നിവരെയും ആദരിച്ചു. മിത്രം പദ്ധ തിയുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു.സെലീന സാബു,ലില്ലി വർഗീസ്,ജോയ്‌സി എന്നിവർ സംസാരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത
കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച







