തോല്‍പ്പെട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ എം.സി.സി സ്‌ക്വാഡ് 1 തോല്‍പ്പെട്ടിയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തുകയായിരുന്ന 5.5 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മദ്യം കടത്തിയ തോല്‍പ്പെട്ടി വെള്ളറ കോളനിയിലെ ഷാജി സക്കറിയെ അറസ്റ്റ് ചെയ്തു. മദ്യവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി എക്െസെസ് വകുപ്പിന് കൈമാറി. ചാര്‍ജ് ഓഫീസര്‍ പ്രബിന്‍ സി.പവിത്രന്‍, അസിസ്റ്റന്റുമാരായ ദീപക്.പി, കൃഷ്ണദാസ് ബി.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബീഷ് വി എസ്, ഡ്രൈവര്‍ ഷിജു കെ.എസ്, ക്യാമറാമാന്‍ അമല്‍ജോസ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.