“മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ.?” മാധ്യമപ്രവർത്തകരോട് കയർത്ത് ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഭാര്യ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍നിന്ന് കള്ളവോട്ടു പരാതി ഉയര്‍ന്നതിനു തൊട്ടു പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ പ്രതിഷേധം. രാവിലെ സ്ഥാനാര്‍ഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തിയത് വരണാധികാരി തടഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയുടെ ഭാര്യ ‘മമ്മൂട്ടിക്കെന്താ കൊമ്ബുണ്ടോ’ എന്നു ചോദിച്ച്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.പോളിങ് ബൂത്തില്‍ മറ്റു വോട്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

സജിയുടെ ഭാര്യ പ്രതിഷേധം ഉയര്‍ത്തിയതു കണ്ട പൊലീസുകാര്‍ ഇത് പ്രിസൈഡിങ് ഓഫിസര്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി.

കോവിഡ് ആയതിനാല്‍ വേണ്ട ജാഗ്രത പുലര്‍ത്തി വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മികച്ച പോളിങ് തുടരുന്നു. ജില്ലയില്‍ ഏതാനും ബൂത്തുകളിലുണ്ടായ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ശാന്തമായാണ് വോട്ടെടുപ്പു പുരോഗമിക്കുന്നത്.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

സെന്റ് ജോസഫ് ഹൈ സ്കൂൾ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ച് സംഗമം” ഓർമകൂട്ട് ” മാനന്തവാടി വയനാട് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം 43 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു. നാടിന്റെ

ആവേഷമായി ഡി.വൈ.എഫ്.ഐ ഓണാഘോഷം

തരിയോട്: ഡി.വൈ.എഫ്.ഐ. തരിയോട് മേഖലാ കമ്മിറ്റി നടത്തിയ ഓണാഘോഷം ‘തകൃതി – തരിയോട് ഓണം തകർത്തോണം’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പൾസ് എമർജൻസി ടീം കാവുംമന്ദം വിജയികളായി. ഒന്നാം

യുഎസിൽ 5.6, രാജ്യത്ത് 25; കേരളത്തിന് വീണ്ടും ലോകം ശ്രദ്ധിക്കുന്ന നേട്ടം, ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലെ ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണ്. അതായത്

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.