നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ലെന്ന് പഠനം

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഭുബനേശ്വര്‍ ഐഐടിയുടെ പഠനം. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ‘ലീക്ക്’ വന്നേക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

അഞ്ച് ലെയറുള്ള മാസ്‌കാണ് ഇപ്പോള്‍ ധരിക്കാന്‍ സുരക്ഷിതമെന്നം പഠനം ചൂണ്ടിക്കാട്ടുന്നു. അത്രയും ലെയറുകളുള്ളതിനാല്‍ തന്നെ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്‌ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ അടിവരയിട്ട് പറയുന്നത്.

‘നിലവാരമുള്ള എന്‍-95 മാസ്‌കുകളാണെങ്കില്‍ സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയും. അഞ്ച് ലെയറുള്ള മാസ്‌കാണ് ഏറ്റവും ഫലപ്രദം. മറ്റ് മാസ്‌കുകളാണെങ്കില്‍ അവയുടെ ഇഴകള്‍ക്കകത്തുകൂടി സ്രവകണങ്ങള്‍ പുറത്തെത്താം. പുറത്തിറങ്ങുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും സര്‍ജിക്കല്‍ മാസ്‌കുകളോ ഷീല്‍ഡുകളോ ഉപയോഗിക്കരുത്…’- പഠനം പറയുന്നു.

ഇക്കാരണം കൊണ്ട് ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.

‘ശ്വസനപ്രക്രിയയിലൂടെ തന്നെയാണ് അധികവും രോഗവ്യാപനമുണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് അത്ര സ്വീകാര്യതയും പരിഗണനയും നാം കൊടുത്തില്ല എന്നതാണ് സത്യം. ഞങ്ങളുടെ പഠനം പ്രധാനമായും ഈ വിഷയം കേന്ദ്രീകരിച്ചായിരുന്നു. അതിനാലാണ് മാസ്‌കുകളുടെ പ്രയോജനത്തെ കുറിച്ച് എടുത്ത് പറയേണ്ടിവന്നത്…’- പഠനത്തിന് നേതൃത്വം നല്‍കിയ ഐഐഡി ഭുബനേശ്വര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആര്‍ വി രാജ് കുമാര്‍ പറയുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.