സഞ്ജു ഇന്നലെ സെഞ്ചുറി നേടിയതോടെ മൂന്നോ അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ താരവും ഇടം നേടി.
പഞ്ചാബ് കിംഗ്‌സിന്‍റെ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
ഇന്നലെ ഒറ്റയാൾ പോരാട്ടം നടത്തിയ സഞ്ജു സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
രാജസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹം. ഇതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമായി. ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് മറികടന്നത്.
222 റൺസ് എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന രാജസ്ഥാന് ജയിക്കാൻ ഒരു ബോളിൽ അഞ്ച് റൺസ് വേണമായിരുന്നു. അവസാന ബോളിൽ സിക്സറിനുള്ള സഞ്ജുവിന്‍റെ ശ്രമം ഹൂഡയുടെ ക്യാച്ച് ചെയ്തതോടെ രാജസ്ഥാന്‍ നാല് റൺസിന് തോൽക്കുകയായിരുന്നു.