എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി സിസ്റ്റം, 844 ഡ്യൂവല്‍ മീഡിയ ഫില്‍റ്റര്‍ എന്നത് പ്രകാരമുള്ള കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയറാണ് ആവിശ്യം. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 18 നകം സെക്രട്ടറി, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, കേരള ആനിമല്‍ സയന്‍സ് ആന്‍ഡ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം പൂക്കോട്, ലക്കിടി, വയനാട് – 673576 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 6238071371

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.