കമ്പളക്കാട്: നീണ്ട കാത്തിരിപ്പിനൊടുവിൽ കമ്പളക്കാട് പ്രദേശത്തെ കായിക പ്രേമികൾക്ക് പുത്തനുണർവ്വ് നൽകിക്കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് വികസന പദ്ധതിയിൽ ഒരു കോടി രൂപ നിർമ്മാണ ചിലവിൽ കമ്പളക്കാട് സ്റ്റേഡിയം പ്രവർത്തിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രൗണ്ടിൽ മണ്ണിട്ട് ഉയർത്തി, ഡ്രൈനേജുകൾ നിർമ്മിച്ചും, ഫെൻസിംഗ് പ്രവർത്തികൾ നടത്തിയും പ്രവർത്തികൾ പൂർത്തീകരിക്കുക എന്നുള്ളതാണ് ഈ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നവീകരണ പ്രവർത്തിയുടെ ശിലാസ് സ്ഥാപന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ കാട്ടി അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച വിളംബരജാഥയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ,വി, മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് നൂർഷാ ചേനോത്ത്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ വയനാട് ജില്ല പ്രോഗ്രാം ഓഫീസർ പി. സി. മജീദ് പനമരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി. മണി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കമല രാമൻ, സന്ധ്യാ ലിഷു, ജസീ ലസ്‌ലി, സുമ ടീച്ചർ, സലിജ ഉണ്ണി, വി.പി. യൂസഫ്. ഫസൽ സി. എച്ച്.. റഷീദ് താഴത്തേരി, ബഷീർ പഞ്ചാര, സി. കെ മുനീർ,ഷമീർ കോരംകുന്നൻ, താരീഖ് കടവന്‍. ഹാരിസ് അയ്യാട്ട് ഇമ്മാനുവൽ, തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്
തിരുവനന്തപുരം: ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി







