പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യദേവ്. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ.

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്
തിരുവനന്തപുരം: ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി







