കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ.
12-ാംശമ്പള പരിഷ്കരണം അട്ടിമറിച്ച സർക്കാർ, 6 ഗഡു ക്ഷാമബത്തയുടെ കുടിശ്ശികയുള്ളപ്പോൾ കേവലമായ ഒരു ഗഡു മാത്രം അനുവദിച്ചത് ഇലക്ഷൻ മുന്നിൽ കണ്ടുള്ള വഞ്ചനയാണെന്നും പത്തര ലക്ഷം വരുന്ന ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ചതിയിൽ വിഴാതെ ഒരുങ്ങിയിരിക്കണമെന്നും ഉത്തരവ് കത്തിച്ച് സംസാരിക്കവെ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഓർമ്മിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
സി.കെ ജിതേഷ്, എം നസീമ, റ്റി പരമേശ്വരൻ, സിനീഷ് ജോസഫ്, ഷിജു പി.ജെ, എം.വി.സതീഷ് എന്നിവർ പ്രസംഗിച്ചു.
നിഷാ പ്രസാദ്, മുരളി, കെ.ജി. പ്രശോഭ്.. സിബി മാത്യം, എ.കെ ഇന്ദു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം കൊടുത്തു.








