രണ്ട് തലയും, മൂന്ന് കൈകളും ; യുവതി അപൂർവ ഇരട്ടകൾക്ക് ജന്മം നൽകി.

ഭുവനേശ്വര്‍: രണ്ട് തലയും മൂന്ന് കൈകളുമായി അപൂര്‍വ ഇരട്ടകള്‍ ജനിച്ചു. ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി അപൂര്‍വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.
പൂര്‍ണവളര്‍ച്ചയിലെത്തിയ തലകള്‍ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്‍ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

രാജ് നഗറിലെ കനി ഗ്രാമത്തില്‍ നിന്നുള്ള ഉമാകാന്ത് പരീദയും ഭാര്യ അംബികയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. കേന്ദ്രപരയിലെ ആശുപത്രിയില്‍ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ധചികിത്സക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

‘കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല’: വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.