ഏപ്രിൽ 17 വരെ സംസ്ഥാനത്ത് അതിശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30 കിലോമീറ്റർ മുതൽ നാല്പതു കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചയ്ക്കുശേഷം രണ്ടുമണിമുതൽ രാത്രി പത്തുമണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്.അതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.