രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്

മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. പഞ്ചാബ് കിംഗ്‌സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം.

മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഓപ്പണറായി ക്രീസിലെത്തിയ സ്‌റ്റോക്‌സ് നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. സ്റ്റോക്സിന് ഐപിഎല്‍ നഷ്ടമാകുന്ന കാര്യം രാജസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഒരാഴ്ച്ചകൂടി താരം ഇന്ത്യയില്‍ തുടരുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച്ച അദ്ദേഹത്തിന് സ്‌കാനിങ്ങിന് വിധേയനാക്കും. പരിക്കിനെ കുറിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) രാജസ്ഥാന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിരുന്നു. സ്റ്റോക്‌സിന്റെ പരിക്ക് ഇംഗ്ലണ്ടിനെ കൂടുതല്‍ ബാധിക്കില്ല.

ജൂണ്‍ രണ്ടിനാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. അപ്പോഴേക്കും പരിക്ക് പൂര്‍ണമായും ഭേദമാവുമെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാന്റെ മറ്റൊരു ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചറും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഐപിഎല്ലിനായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം.

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.