വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം: കെ.പി.എസ്.ടി.എ.

വിദ്യാർത്ഥികളുടെ ജീവനും ഭാവിയും പന്താടിക്കൊണ്ട് രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി, കെ.പി. എസ് ടി.എ അടക്കമുള്ള അധ്യാപക സംഘടനകളുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവികൊടുക്കാതെ സർക്കാർ കൈക്കൊണ്ട ഏകപക്ഷീയ തീരുമാനം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും വളരെയേറെ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു അധ്യാപക സംഘടന യുടെ താൽപ്പര്യപ്രകാരം പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്താൻ തീരുമാനിച്ചപ്പോൾ അധ്യാപക വിദ്യാർത്ഥി ലോകം തീർത്തും ആശങ്കയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡ് വ്യാപനതോത് വർധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.പല സ്കൂളുകളിലും പരീക്ഷാർത്ഥികൾക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. പരീക്ഷകൾ അവസാനിക്കുമ്പോഴേക്കും വ്യാപന നിരക്ക് വളരെ കൂടുതലായി ഉയരാൻ സാധ്യതയുണ്ട്. പരീക്ഷ മാറ്റാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന് കുട്ടികളുടെ ഭാവിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്ന് തെളിഞ്ഞു.
മുൻ കാലങ്ങളിൽ എല്ലാ പൊതു തെരഞ്ഞെടുപ്പുകളും കേരളത്തിൽ നടന്നത് ഏപ്രിൽ മെയ് മാസങ്ങളിലാണ്. അന്നെല്ലാം പരീക്ഷകൾ മാർച്ചിൽ തന്നെ നടന്നിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ പ്രാമുഖ്യം നൽകി കൈക്കൊണ്ട തീരുമാനങ്ങളുടെ തിക്തഫലങ്ങളാണ് ഇപ്പോൾ പരീക്ഷയെഴുതുന്ന കുട്ടികൾക്കും ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകർക്കും പരീക്ഷ എഴുതുന കുട്ടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കി കോവി ഡ് വ്യാപനമുണ്ടാകാതിരിക്കാൻ മുൻകരുതൽ കൈക്കൊള്ളണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തെരഞ്ഞെടുപ്പിനു മുൻപ് 2500 ആയിരുന്നത് ഇപ്പോൾ 7500 ആയിരിക്കുന്നു.വ്യാപന നിരക്ക് 2.5 ശതമാനത്തിൽ നിന്നും 11ശതമാനവും.
എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾക്കായി ഏകദേശം പത്ത് ലക്ഷം കുട്ടികളും പതിനായിരക്കണക്കിന് അധ്യാപകരും ദിവസവും യാത്ര ചെയ്യേണ്ടതായി വരുന്നത് വ്യാപന നിരക്ക് ഇനിയും വർദ്ധിക്കുന്നതിനിടയാക്കും.റംസാൻ മാസമായതിനാൽ നോമ്പെടുത്തുപരീക്ഷ എഴുതുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രയാസങ്ങളും ക്ഷീണവും കോവിഡിൻ്റെ വ്യാപന നിരക്ക് വർദ്ധിപ്പിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാവില്ല. ആയതിനാൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സുരക്ഷാ മുൻകരുതലിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെടുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.