കൊവിഡ് വാക്സീന്‍ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വാക്സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം താളം തെറ്റി. മൂന്ന് ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. രോഗവ്യാപന തീവ്രത തടയാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനം മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ തുടങ്ങിയത്. ദിനംപ്രതി രണ്ടര ലക്ഷം പേരെ വാക്സീനെടുപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്സീൻ ക്ഷാമം തിരിച്ചടിയായി.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,