മാളിലും മാര്‍ക്കറ്റിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കര്‍ശന നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകള്‍ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിര്‍ദേശങ്ങള്‍.

മറ്റു നിര്‍ദേശങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരണം.
സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികള്‍, എന്നിവയ്ക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമായിരിക്കും മാളിലും മാര്‍ക്കറ്റിലും പ്രവേശനം. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്തവര്‍ക്കും മാളില്‍ പ്രവേശിക്കാം.
സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.
ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്തണം.
പൊതുപരിപാടികളില്‍ 50 മുതല്‍ 100 വരെ പേര്‍ക്ക് മാത്രം പ്രവേശനം.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.