തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നരിക്കല്‍ കാവുങ്കല്‍ ഗഫൂറിന്റെ വീടാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആന തകര്‍ത്തത്. വീടിന്റെ മുന്‍ ഭാഗവും മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.പുലര്‍ച്ചെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ റഫീക്കിന്റെ മകന്‍ അഫ്നാന്‍ തലനാരിഴക്കാണ് ആനയുടെ മുമ്പില്‍ നിന്നും രക്ഷപെട്ടത് ആര്‍ക്കും പരിക്കില്ല.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406